ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകം: ദുരഭിമാനക്കൊലയാണെന്ന ആരോപണം നിഷേധിച്ച് പോലീസ്; മരണകാരണം ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവ്; പ്രതി കൊല്ലപ്പെട്ട അരുണിനെ വിളിച്ചതും മർദ്ദിച്ചതും മദ്യലഹരിയിൽ

Spread the love

കൊല്ലം: ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന ആരോപണം നിഷേധിച്ച് പോലീസ്. മരണകാരണം ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവ് ആണെന്ന് കണ്ടെത്തൽ. പ്രതി പ്രസാദ് അരുണിനെ വിളിച്ചതും മർദ്ദിച്ചതും മദ്യലഹരിയിൽ ആയിരുന്നു.

അതേസമയം, പ്രതി പ്രസാദിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി പ്രസാദ് (44) ശക്‌തികുളങ്ങര പോലീസിൽ കീഴടങ്ങിയിരുന്നു.

അരുൺ മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളും പെൺകുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലേക്ക് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ പ്രസാദും വീട്ടിലേക്ക് എത്തി. അവിടെ വെച്ച് ഇരുവരും തമ്മിൽ സംഘർഷമുണ്ടായി.അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുൺ കുമാറിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു.