അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മോഹൻലാൽ: കൂടത്തായിക്ക് പിന്നാലെ കൊടുംക്രൂരതയുടെ കഥ കൊല്ലത്ത് നിന്നും: അമ്മയെ കൊന്ന് മകൻ വീട്ടിൽ കുഴിച്ചിട്ടു; സംഭവം പുറത്തറിഞ്ഞത് ഒരു മാസത്തിന് ശേഷം; അമ്മയെ കൊന്നത് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മോഹൻലാൽ: കൂടത്തായിക്ക് പിന്നാലെ കൊടുംക്രൂരതയുടെ കഥ കൊല്ലത്ത് നിന്നും: അമ്മയെ കൊന്ന് മകൻ വീട്ടിൽ കുഴിച്ചിട്ടു; സംഭവം പുറത്തറിഞ്ഞത് ഒരു മാസത്തിന് ശേഷം; അമ്മയെ കൊന്നത് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

ക്രൈം ഡെസ്‌ക്
കൊല്ലം: കൂടത്തായിയിൽ കൊടും ക്രൂരയായ കൊലപാതകി ജോളി ഒരു കുടുംബത്തിലെ ആറു പേരെ കൃത്യമായ ഇടവേളയിൽ വിഷം നൽകി കൊലപ്പെടുത്തിയെങ്കിൽ, സ്വന്തം അമ്മയെ യാതൊരു മനസാക്ഷിയുമില്ലാതെ ക്രൂരമായി കൊലപ്പെടുത്തി വീട്ടു മുറ്റത്ത് തന്നെ മകൻ കുഴിച്ചിട്ട വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഒരു മാസത്തോളം അമ്മയുടെ മൃതദേഹം വീടിനു മുന്നിൽ കുഴിച്ചിട്ട ശേഷമായിരുന്നു മകന്റെ ക്രൂരത അരങ്ങേറിയത്. 72 കാരിയായ അമ്മയെയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
അമ്മയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം, ഇവരെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി വീട്ടു മുറ്റത്ത് കുഴിയെടുത്ത് കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
 കൊല്ലം പട്ടത്താനം നീതി നഗർ സ്വദേശി സാവിത്രി (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോഹൻലാൽ എന്ന് വിളിക്കുന്ന സുനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച സുഹൃത്ത് കുട്ടൻ ഒളിവിലാണ്.
സാവിത്രിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ് അന്വേഷിച്ചതും മകൻ ജയിലിലായതും. അമ്മയെ കൊന്ന മകനും പൊലീസിന് കാണാനില്ലെന്ന് മറ്റൊരു പരാതി നൽകിയിരുന്നു.
മറ്റൊരു കൊലപാതകത്തിലും സുനിൽ കുമാർ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. സാവിത്രിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. ഇതിന സഹായിച്ച സുനിലിന്റെ സുഹൃത്തിനു വേണ്ടി പൊലീസ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സാവിത്രിയെ കഴിഞ്ഞ മാസം മൂന്ന് മുതൽ കാണാനില്ലായിരുന്നു.
ഇവരെ കണ്ടു കിട്ടുന്നവർ അറിയിക്കണമെന്നാവശ്യപ്പെട്ട പൊലീസ നോട്ടീസ് പുറത്തിറക്കുകയും ചെയതിരുന്നു. അന്ന് സുനിലാണ് അമ്മയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. കൂടാതെ മകളും പരാതി നൽകി. ഒരു ബന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാൾ വീണ്ടും പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ സംശയം തോന്നി ചോദ്യം ചെയതപ്പോഴാണ് സുനിൽ കുറ്റം സമ്മതിച്ചത്.
 സുഹൃത്തിനെ കൊന്ന കേസിലും സുനിൽ പ്രതിയാണ്.
നാലു മക്കളാണ് സാവിത്രിയമ്മയ്ക്കുള്ളത്. ഇതിൽ ഇളയ ആളാണ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുനിൽ. മുൻപ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇയാൾ.
സ്ഥിരം മദ്യപാനിയായ ഇയാൾ സ്വത്തിനായി സാവിത്രിയമ്മയെ മർദിക്കാറുണ്ടായിരുന്നതായി  അയൽവാസികൾ പറയുന്നു.
സെപ്തംബർ അഞ്ച് മുതൽ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൾ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുപ്രതി എന്നു സംശയിക്കുന്ന കുട്ടൻ എന്നയാൾ ഒളിവിലാണ്.