
ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്ത ഗുണ്ടയെ കൊല്ലത്ത് യുവാക്കൾ നടുറോഡിൽ കുത്തിക്കൊന്നു: പ്രതികളായ യുവാക്കൾ കൊച്ചിയിൽ പിടിയിൽ
ക്രൈം ഡെസ്ക്
കൊല്ലം : ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്ത ഗുണ്ടയെ യുവാക്കൾ നടുറോഡിൽ കുത്തി കൊലപ്പെടുത്തി. കൊല്ലം കുണ്ടറയിൽ ഗുണ്ടാ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട യുവാക്കളെ കൊച്ചിയിൽ പൊലീസ് സംഘം പിടികൂടി. ഗുണ്ടാ സംഘത്തലവൻ സക്കീർ ബാബു (34) വിനെയാണ് യുവാക്കൾ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തിൽ പ്രതികളായ കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരെയാണ് എളമക്കര പൊലീസ് പിടികൂടിയത്. വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രജീഷ് കൊല നടത്തിയത്. പ്രജീഷിന്റെ ബന്ധുമായ പെണ്‍കുട്ടിയെ സക്കീര്‍ ശല്യം ചെയ്തതാണ് തര്‍ക്കത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീറും സംഘം കാറില്‍ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചു. ഈ കേസില്‍ അറസ്റ്റിലായ സക്കീര്‍ കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി.
വീണ്ടും ഇയാള്‍ പ്രജീഷിനെ ആക്രമിച്ചു. അതോടെ സക്കീര്‍ വീണ്ടും അകത്തായി. കഴിഞ്ഞദിവസം ജാമ്യം നേടി പുറത്തിറങ്ങിയ സക്കീര്‍ പ്രജീഷിനെ വീണ്ടും ആക്രമിച്ചു. രക്ഷപ്പെട്ടാേടിയ പ്രജീഷ് കത്തിയുമായി എത്തി സക്കീറിനെ കുത്തിവീഴ്ത്തുകയായിരുന്നു.
കൊലയ്ക്കുശേഷം ബിന്റോ സാബുവിന്റെ സഹായത്തോടെ കൊല്ലത്ത് നിന്ന് ചരക്ക് ലോറിയില്‍ ഇടപ്പള്ളിയിലെത്തി. ഇവിടെനിന്ന് മറ്റൊരു സുഹൃത്തിന്റെ കാറിലേക്ക് കയറുന്നതിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസെത്തി. സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ പ്രതികളാണെന്ന് വ്യക്തമായതും അറസ്റ്റ് ചെയ്തതും. പ്രതികളെ കുണ്ടറ പൊലീസിന് കൈമാറി.