video
play-sharp-fill

കണ്ണില്ലാത്ത ക്രൂരത: കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെ ആയാലും പ്രണയം തകർന്നാൽ പ്രതികാരം മാത്രം മലയാളിക്ക് സ്വന്തം: അവൾക്ക് ജീവിതമുണ്ടെന്ന് ഭർത്താവ് ചിന്തിച്ചില്ല; അമേരിക്കയിൽ ആ പെൺകുട്ടിക്ക് സംഭവിച്ചത് ഇത്

കണ്ണില്ലാത്ത ക്രൂരത: കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെ ആയാലും പ്രണയം തകർന്നാൽ പ്രതികാരം മാത്രം മലയാളിക്ക് സ്വന്തം: അവൾക്ക് ജീവിതമുണ്ടെന്ന് ഭർത്താവ് ചിന്തിച്ചില്ല; അമേരിക്കയിൽ ആ പെൺകുട്ടിക്ക് സംഭവിച്ചത് ഇത്

Spread the love

സ്വന്തം ലേഖകൻ

ഫ്‌ലോറിഡ: കേരളത്തിൽ പ്രണയവും പ്രണയത്തിൻ്റെ തകർച്ചയും , അതിലുണ്ടാകുന്ന പ്രതികാരവും പതിവ് വാർത്തയാണ്. പ്രണയം നഷ്ടമായാൽ കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും , കുത്തിയും കൊലപ്പെടുത്തുന്ന മലയാളി ക്രൂരന്മാരുടെ കഥകൾ പതിവാണ്.

ഇതിനിടെയാണ് ഏറ്റവും ഒടുവിൽ അമേരിക്കയിൽ നിന്നും മലയാളി ദമ്പതികളുടെ ബന്ധം തകർന്നതും , തുടർന്ന് നടന്ന അതിക്രൂരമായ കൊലപാതകവുമാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. പ്രണയത്തിലും ദാമ്പത്യത്തിലും മലയാളി ഇനിയും പക്വത നേടിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന കൊലപാതക വാർത്തകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സ്വദേശിനിയായ നഴ്‌സിനെയാണ് അമേരിക്കയില്‍ അതി ക്രൂരമായി ഭര്‍ത്താവ് കൊലപ്പെടുത്തിയത്. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെറിന്റെ ഭര്‍ത്താവായ വെളിയനാട് മണ്ണൂത്തറ നെവിന്‍ എന്ന് വിളിക്കുന്ന ഫിലിപ് മാത്യു യുഎസ് പോലീസിന്റെ പിടിയിലായി.

ക്രൂരമായി കുത്തി പരുക്കേല്‍പ്പിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മെറിന്‍ വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങാനായി പാര്‍ക്കിങ് സ്ഥലത്ത് എത്തിയ മെറിനെ അവിടെ കാത്ത് നില്‍ക്കുകയായിരുന്ന നെവിന്‍ ആക്രമിക്കുകയായിരുന്നു.

കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ 17 തവണ മെറിനെ കുത്തി. കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ നെവിന്‍ കാര്‍ ഓടിച്ചു കയറ്റി. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ കുറേ കാലമായി മെറിന്‍ മിയാമിയില്‍ താമസിച്ച്‌ വരികയായിരുന്നു. കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ് യുവതി. മെറിനും ഭര്‍ത്താവും കുറച്ച്‌ കാലമായി അകന്ന് കഴിഞ്ഞ് വരികയായിരുന്നു. ഇരുവര്‍ക്കും നോറ എന്ന് പേരുള്ള രണ്ട് വയസുള്ള ഒരു മകളുണ്ട്.

കുടുംബകലഹമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍വച്ച്‌ ഇരുവരും വഴക്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.കൊലയ്ക്ക് ശേഷം സംഭവസ്ഥലത്തുനിന്നു പോയ നെവിനെ എന്ന ഫിലിപ്പ് മാത്യുവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ചോരയില്‍ കുളിച്ചു വേദനകൊണ്ട് പുളയുമ്പോഴും മെറിന്‍ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ട് എന്നെ കൊല്ലരുത് എന്നായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.