video
play-sharp-fill

Wednesday, May 21, 2025
HomeCrimeമകൻ കൊണ്ടു വന്നത് പൊറോട്ട; അമ്മയ്ക്കു വേണ്ടത് ബിരിയാണി: ചങ്ങനാശേരിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത്...

മകൻ കൊണ്ടു വന്നത് പൊറോട്ട; അമ്മയ്ക്കു വേണ്ടത് ബിരിയാണി: ചങ്ങനാശേരിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത് ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Spread the love

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: തൃക്കൊടിത്താനത്ത് അമ്മയെ വീടിനുള്ളിലിട്ട് മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത് വീട്ടിൽ വാങ്ങിക്കൊണ്ടു വന്ന പൊറോട്ട, അമ്മയ്ക്കു വേണ്ടെന്നു പറഞ്ഞതിനെ തുടർന്ന്. പൊറോട്ടയ്്ക്കു പകരം ബിരിയാണി വേണമെന്നു അമ്മ പറഞ്ഞതിനെ തുടർന്നാണ് വീട്ടിൽ തർക്കമുണ്ടായതും മകൻ അമ്മയെ കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയതും.

തൃക്കൊടിത്താനം അമര കന്യാക്കോണിൽ(വാക്കയിൽ) കുഞ്ഞന്നാമ്മ (55) യെയാണ് മകൻ മകൻ നിധിൻ (27) കഴുത്തറുത്ത് അതി ക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ നിധിനെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുത്തു. കൊലപാതകം നടത്തിയ ശേഷം രക്തം പുരണ്ട ചിത്രങ്ങൾ കുടുംബ വാട്‌സ്അപ്പ് ഗ്രൂപ്പിലും ഇയാൾ ഷെയർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം സ്റ്റേഷൻ ഹോസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ് ഐ ആർ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആദ്യം സംഭവ സ്ഥലത്ത് എത്തിയത്. വീടിന് മുന്നിലുള്ള ഗ്രിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസ്
എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്ന് നടത്തിയ പരിശോധനയിലാണ് ബെഡ് റൂമിൽ കഴുത്തറത്ത നിലയിൽ കുഞ്ഞന്നമ്മായെ കണ്ടെത്തിയത്.

ഷാർജയിൽ ജോലി ചെയ്തിരുന്ന നിധിൻ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ സമയത്ത് കുഞ്ഞന്നാമ്മ
നിധിന്റെ പക്കൽ നിന്നും എഴുപതിനായിരം രൂപ വാങ്ങിയിരുന്നു. ഇത് കൂടാതെ,ഹൃദ് രോഗിയായിരുന്ന കുഞ്ഞന്നാമ്മ മരുന്നിനും മറ്റ് ആവശ്യങ്ങൾക്കും നിരന്തരം നിധിനോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന്റെ പ്രധാന കാരണങ്ങളായിരുന്നു.

ശനിയാഴ്ച രാവിലെ തിരുവല്ലയിൽ നിന്നാണ് നിഥിൻ മദ്യം വാങ്ങി വീട്ടിൽ മടങ്ങിയെത്തിയത്. 65 സെന്റ് വരുന്ന സ്ഥലത്തെ വീട്ടിൽ അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സ്ഥിരമായി വീട്ടിൽ ബഹളം വെക്കുകയും അമ്മയുമായി വഴക്കു ഉണ്ടാക്കുകയും ചെയ്യുന്ന
സ്വഭാവം ഇയാളിൽ ഉണ്ടായിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസവും അമ്മയുമായി വാക്ക് തർക്കം ഉണ്ടാകുകയും ഇവർ തമ്മിൽ മൽപ്പിടുത്തം ഉണ്ടാകുകയും ചെയ്തു.

തുടർന്ന് അമ്മ കറിക്കത്തിക്ക് മകന്റെ കൈയ്്ക്ക് വെട്ടുകയും
ചെയ്തു. ഇതിൽ പ്രകോപിതനായ മകൻ കറിക്കത്തി പിടിച്ചുവാങ്ങി അമ്മയുടെ കഴുത്തിലും തലയ്ക്ക് പിൻവശത്തും വെട്ടുകയായിരുന്നു. ഇത് കൂടാതെ
ശീരമാസകലം വലുതും ചെറുതുമായി നിരവധി വെട്ടുകളുണ്ട്. കഴുത്തിലെയും
തലയ്ക്ക് പിൻവശത്തെയും വെട്ടുകളാണ് ആഴത്തിലുള്ളത്. മൃതദേഹത്തിനു സമീപത്തു നിന്നും വെട്ടാൻ ഉപയോഗിച്ച കറിക്കത്തിയും ചുറ്റികയും കിടപ്പ് മുറിയിൽ നിന്നു കണ്ടെടുത്തു.

ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന വീട്ടിൽ എത്തിച്ച് പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. തുടർന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി. കുഞ്ഞന്നാമ്മയുടെ സംസ്‌കാരം നടത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments