ഗുണ്ടാ അക്രമം: കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദ് ഒടുവിൽ പോലീസ് വലയിൽ: അക്രമം നടത്തുന്നത് കുടുംബത്തോടെ
തേർഡ് ഐ ബ്യൂറോ
കൂരോപ്പട: ഗുണ്ടാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കുടുംബം ഒടുവിൽ പോലീസ് വലയിലായി. ഗൃഹനാഥന് നേരെ അക്രമം അഴിച്ചു വിട്ട സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ കൂരോപ്പട മുതിയക്കൽ എം.എ മാത്യൂവിനെ (കുഞ്ഞുമോൻ) പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാത്യൂവിൻ്റെ തലക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കമ്പിവടിയും മറ്റും ഉപയോഗിച്ചായിരുന്നു അക്രമം.ഞായറാഴ്ച രാത്രി 9 നാണ് സംഭവം നടന്നത്.നിരവധി കൊലക്കേസുകളിൽ പ്രതിയായ കമ്മൽ വിനോദും മക്കളും ഭാര്യയും ചേർന്നാണ് അക്രമം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുരുമുളക് സ്പ്രേ കണ്ണിലടിച്ചതിന് ശേഷമായിരുന്നു അക്രമം.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മാത്യൂവിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിലെ മുഖ്യപ്രതിയായ കമ്മൽ വിനോദിനെ പോലീസ് സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. രക്ഷപെട്ട മറ്റ് പ്രതികൾക്കായി ഊർജിത തിരച്ചിൽ പൊലീസും നാട്ടുകാരും രാത്രി വൈകിയും നടത്തിയെങ്കിലും ഇവരെ പിടികൂടുവാൻ സാധിച്ചില്ല.
വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. എന്നാൽ പുലർച്ചെ വാഹനം എടുക്കാൻ എത്തിയ ഇവരെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കമ്മൽ വിനോദിന്റെ ഭാര്യ കുഞ്ഞുമോൾ , മൂത്ത മകൻ വിശ്വജിത് എന്നിവരെയാണ് കൂരോപ്പട കവലയിൽ നിന്നും അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിൽ പ്രതിയായ കമ്മൽ വിനോദ് കൂരോപ്പട താമസമാക്കിയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. വിനോദും മക്കളും ചേർന്ന് സമീപവാസികളെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുന്നത് പതിവായിരിക്കുകയാണ്.ഇവരുടെ ഭീഷണി ഭയന്ന് സമീപവാസികൾ പ്രതികരിയ്ക്കുന്നതിന് തയ്യാറാകുന്നില്ല. പാമ്പാടി പൊലീസിൽ നിരവധി പരാതികൾ നാട്ടുകാർ ഇതിന് മുൻപും നൽകിയിരുന്നു