video
play-sharp-fill

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്നു ;സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്നു ;സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരവിളയിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്.

നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവിൽ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാൻ ശ്രമിച്ചതാണ് ദാരുണ കൊലപാതകത്തിൽ അവസാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നിൽ നിന്ന് തടയാൻ ശ്രമിച്ചപ്പോൾ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്. ജെ.സി.ബി ഓടിച്ചിരുന്നത് സജുവാണെന്നാണ് കരുതുന്നത്.