video
play-sharp-fill

പുഴയിൽ വീണ ഫോൺ എടുക്കുന്നത് സംബന്ധിച്ച് തർക്കം..!  നാലുവർഷം മുൻപ് പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം..! സുഹൃത്ത്  അറസ്റ്റിൽ

പുഴയിൽ വീണ ഫോൺ എടുക്കുന്നത് സംബന്ധിച്ച് തർക്കം..! നാലുവർഷം മുൻപ് പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം..! സുഹൃത്ത് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: നാലുവർഷം മുൻപ് പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് മദ്യലഹരിയില്‍ നടന്ന കൊലപാതകമാണെന്ന് തെളിഞ്ഞു. തൃശൂര്‍ കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷ് അറസ്റ്റിലായി.

2019 നവംബര്‍ 18 നാണ് സംഭവം . രാജേഷിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് അന്വേഷണത്തില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ കുന്നംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവദിവസം സലീഷും രാജേഷും പുഴയുടെ സമീപത്തുകൂടി നടന്നു വരുമ്പോള്‍ സലീഷിന്റെ മൊബൈല്‍ പുഴയില്‍ വീണു. ഫോണ്‍ പുഴയില്‍ നിന്നും എടുത്തു നല്‍കാന്‍ സലീഷ് രാജേഷിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി തര്‍ക്കമുണ്ടാകുകയും, സലീഷ് രാജേഷിനെ പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ് സലീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Tags :