Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് : കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.പുത്തലത്ത് ദാമോദരൻ നമ്പ്യാരുടെ മകൾ ലേഖയാണ് (39) കൊല്ലപ്പെട്ടത്.

കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവ് രവീന്ദ്രൻ പൊലീസിന് മൊഴി നൽകി.
വിവരം അറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല നടത്താന്‍ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടൊയെന്നും അന്വേഷിച്ച് വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.

രവീന്ദ്രനെ ചോദ്യം ചെയ്‌ത് വരികയാണ്. ഭാര്യയെ സംശയമായതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്.