തൃശൂരിൽ യുവാക്കളെ വെട്ടിക്കൊന്ന സംഭവം; രണ്ട് പേർ പിടിയിൽ

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : തൃശൂരിൽ ബൈക്കിൽ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കഞ്ചാവ് വിൽപന എക്സൈസിന് ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. കേസിലെ ആറ് പ്രതികളെയും തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

തൃശൂർ മുണ്ടൂർ സ്വദേശിയായ ശ്യാമും വരടിയം സ്വദേശി ക്രിസ്റ്റിയും ബൈക്കിൽ പോകുമ്പോഴാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമിക്കപ്പെട്ടത്. പിക്കപ്പ് വാനിൽ എത്തിയ എതിരാളികൾ ഇവരുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പിന്നാലെ, വെട്ടി പരുക്കേൽപിച്ചു. ഇവരെ, സുഹൃത്തുക്കൾ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരുടെ മറ്റൊരു സുഹൃത്ത് ശംഭു എന്ന പ്രസാദിനെയും വണ്ടിയിടിപ്പിച്ച് ഗുരുതരമായി പരുക്കേൽപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group