
ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു ; കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിഗമനം; നാടിനെ നടുക്കിയ സംഭവം നടന്നത് പുലർച്ചെ
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂർദ്ദ് മേരി കൊലപ്പെടുത്തിയത്. പുലര്‍ച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം .
Third Eye News Live
0
Tags :