play-sharp-fill
ഇനി വോയിസും സ്റ്റാറ്റസാക്കാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്

ഇനി വോയിസും സ്റ്റാറ്റസാക്കാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്

സ്വന്തം ലേഖിക

കൊച്ചി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് വാട്ട്സാപ്പ്.

ആപ്പിന്റെ പ്രത്യേക ഫീച്ചറാണ് സ്റ്റാറ്റസ് അപ്ഡേഷന്‍. ഇതില്‍ പുതിയൊരു അപ്ഡേഷന്‍ വരുന്നു. വൈകാതെ വോയിസ് നോട്ടുകള്‍ വാട്ട്സാപ്പ് സ്റ്റാറ്റസാക്കാന്‍ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷന്‍. നിലവില്‍ ചിത്രങ്ങളും ടെക്സ്റ്റും വീഡിയോകളും മാത്രമേ സ്റ്റാറ്റസാക്കാന്‍ കഴിയൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഫീച്ചറിന്റെ അപ്ഡേഷനായി നിരവധി ഉപയോക്താക്കളാണ് കാത്തിരിക്കുന്നത്. കുറച്ച്‌ ഐഒഎസ് ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ചു വരുന്നുണ്ട്. അധികം താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി മാറ്റാന്‍ കഴിയുക. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി ഇവ സുരക്ഷിതമായിരിക്കും.

വാട്ട്‌സാപ്പ് ഫോര്‍ ഡെസ്‌ക്‌ടോപ്പില്‍ പുതിയ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ പരീക്ഷിച്ചു തുടങ്ങുകയാണെന്ന് റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. നിലവില്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കള്‍ക്ക് സ്ക്രീന്‍ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗർപ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. പക്ഷേ ഡെസ്‌ക്‌ടോപ്പില്‍ വാട്ട്‌സാപ്പ് ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചര്‍ ലഭ്യമല്ല.

നേരത്തെ ഇമേജ് ബ്ലര്‍ ചെയ്യാനുളള ഓപ്ഷന്‍ വാട്ട്‌സാപ്പ് കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായി ഷോപ്പിങ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കിയത്.

വാട്ട്സാപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്‌ ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച്‌ ബിസിനസുകള്‍ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാനോ കഴിയുമെന്നതാണ് ഫീച്ചറിന്റെ ഗുണം. കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഫീച്ചറുമായും ആപ്പ് എത്തിയിരുന്നു. ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചര്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ചത്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ചാറ്റിന് അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്ട്‌സാപ്പ് വെബില്‍ നോക്കിയാല്‍ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും