തലശേരിയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി ; കഴുത്തിലെ ഞരമ്പുകൾ മുറിഞ്ഞ യുവാവിന്റെ നില ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : തലശേരിയിൽ അർദ്ധരാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. തലശേരിയിലെ ഗോപാൽപേട്ടയിലാണ് സംഭവം നടന്നത്.

കുട്ടിമാക്കൂൽ ധന്യയിൽ അമിത്തി (34)നെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ റെപ്പായ യുവാവിനെ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തിന്റെ ഞരമ്പുകൾ മുറിഞ്ഞതിനാൽ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

മുൻപ് ഗോപാൽപേട്ടയിൽ താമസിച്ചിരുന്ന അമിത്തും മുഴപ്പിലങ്ങാടുള്ള സുഹൃത്തും ഉൾപ്പെടെ മൂന്നംഗ സംഘം കഴിഞ്ഞ രാത്രി ഗോപാൽപേട്ടയിലെ ആളൊഴിഞ്ഞ പറമ്പിലിരുന്ന് മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അർദ്ധരാത്രിയോടെ കഴുത്ത് മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിൽ അമിത്ത് സഹായം തേടി പരിസരത്തെ വീടുകളിൽ എത്തുകയായിരുന്നു