ഒളിവിൽ കഴിഞ്ഞത് യുവമോർച്ച നേതാവിന്റെ വീട്ടിൽ ; വധശ്രമ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Spread the love

പാനൂർ : കണ്ണൂർ പാറാലില്‍ സി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ യുവമോർച്ച നേതാവിന്റെ വീട്ടില്‍നിന്ന് ചൊക്ലി പൊലീസ് പിടികൂടി.

പള്ളൂർ ചെമ്ബ്രയിലെ അമല്‍ എന്ന സച്ചുവിനെയാണ് (30) യുവമോർച്ച ജില്ല സെക്രട്ടറി അണിയാരം കൊയപ്പാല്‍ സ്മിൻതേഷിന്റെ (40) വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ച 12.30 ഓടെയാണ് വീടുവളഞ്ഞ് പ്രതിയെ പിടികൂടിയത്. ജില്ല പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

വധശ്രമക്കേസ് പ്രതിയെ വീട്ടില്‍ ഒളിച്ചുതാമസിപ്പിച്ചതിന് യുവമോർച്ച നേതാവ് സ്മിൻതേഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റുചെയ്ത രണ്ടുപേരെയും തലശ്ശേരി കോടതിയില്‍ ഹാജരാക്കി. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group