പണം ചോദിച്ചിട്ട് നൽകിയില്ല, അടുക്കളയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ചു തലയ്ക്കു വെട്ടി; അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊല്ലം:പണത്തിന് വേണ്ടി സ്വന്തം മാതാപിതാക്കളെപ്പോലും കൊല്ലാൻ മടിയില്ലാത്ത മകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന പല വാർത്തകളും വ്യക്തമാക്കുന്നത്.
അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ശക്തികുളങ്ങര കന്നിമേൽചേരി മൂലങ്കരത്തറ വീട്ടിൽ സുദർശനന്റെ ഭാര്യ സജിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ ശ്യാംകുമാർ (25) ആണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ഇയാൾ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് അമ്മയോടു വഴക്കുണ്ടാക്കുകയും അടുക്കളയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ചു തലയ്ക്കു വെട്ടുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ ചികിത്സ തേടിയ മാതാവ് തിരികെ വീട്ടിലെത്തിയപ്പോൾ വീണ്ടും ഇയാൾ പണം ആവശ്യപ്പെട്ടു വഴക്കുണ്ടാക്കുകയും കോടാലി കൊണ്ടു തലയ്ക്കു വീണ്ടും വെട്ടുകയുമായിരുന്നു.
അച്ഛൻ സുദർശനൻ തടയാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. പരുക്കേറ്റ സജി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ശക്തികുളങ്ങര സ്റ്റേഷനിൽ ഒട്ടേറെ കേസുകളിലെ പ്രതിയാണു ശ്യാം.
ശക്തികുളങ്ങര ഇൻസ്പെക്ടർ യു.ബിജു, എസ്ഐമാരായ ഷാജഹാൻ, സലിം, എഎസ്ഐ പ്രദീപ്, എസ്‌സിപിഒമാരായ സുരേഷ് ബാബു, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.