യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം : കേസിൽ പനച്ചിക്കാട് സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം : കേസിൽ പനച്ചിക്കാട് സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് നാൽക്കവല പുളിമൂട് കവല ഭാഗത്ത് തടത്തിൽ വീട്ടിൽ രോഹിത്(23), ഇയാളുടെ സഹോദരൻ രഞ്ജിത്ത്(23), പനച്ചിക്കാട്, പൂവന്തുരുത്ത് ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അമൽ കൃഷ്ണ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് 24 ആം തീയതി വെളുപ്പിനെ 3:30 മണിയോടുകൂടി പനച്ചിക്കാട് മലമേൽക്കാവ് ഭാഗത്ത് വച്ച് ജോലി കഴിഞ്ഞു മോട്ടോർ സൈക്കിളിൽ വരികയായിരുന്ന പനച്ചിക്കാട് സ്വദേശിയായ യുവാവിനെയും, സുഹൃത്തിനെയും തടഞ്ഞുനിർത്തുകയും ചീത്തവിളിക്കുകയും, വണ്ടിയിൽ നിന്ന് വലിച്ച് താഴെയിട്ട്, മർദ്ദിക്കുകയും തുടർന്ന് കമ്പിവടി കൊണ്ട് യുവാവിനെ ആക്രമിക്കുകയുമായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിൽ മൂവരേയും പിടികൂടുകയുമായിരുന്നു. രോഹിത്തിനും, രഞ്ജിത്തിനും കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനീഷ്‌ ജോയ്, എസ്.ഐ മാരായ നെല്‍സണ്‍ സി.എസ്, സുരേഷ് കുമാർ.ബി, സി.പി.ഓ മാരായ പ്രതീഷ് രാജ്, മോഹൻദാസ്, ലിബു ചെറിയാന്‍, ബിനീഷ് രാജ് അജേഷ്, എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.