play-sharp-fill
കേസിൽ സാക്ഷി പറഞ്ഞതിലെ വിരോധം, യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്തിന് മർദ്ദിക്കുകയും ചെയ്തു ; പ്രതികളെ അറസ്റ്റ് ചെയ്ത് കുമരകം പോലീസ്

കേസിൽ സാക്ഷി പറഞ്ഞതിലെ വിരോധം, യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്തിന് മർദ്ദിക്കുകയും ചെയ്തു ; പ്രതികളെ അറസ്റ്റ് ചെയ്ത് കുമരകം പോലീസ്

കുമരകം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കുന്നുംപുറം വീട്ടിൽ സുനിൽ കെ.ആർ (33), ഇയാളുടെ സഹോദരൻ സുമേഷ് കെ.ആർ (32), ചെങ്ങളം നെല്ലിപള്ളിൽ വീട്ടിൽ ഷിച്ചു ഷാജി (31) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടുകൂടി ചെങ്ങളം ഭാഗത്തെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ബൈക്കിൽ എത്തിയ ഇവർ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ഇതിനുശേഷം വീട്ടിലേക്ക് പോയ യുവാവിനെ ഇവർ ബൈക്കിൽ വീണ്ടും പിന്തുടർന്ന് മർദ്ദിക്കുകയും, ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു.

ഇവർക്ക് മുന്‍പുണ്ടായിരുന്ന കേസിൽ യുവാവിന്റെ സഹോദരൻ സാക്ഷി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു.

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ മാരായ മനോജ് കെ.കെ, സുനിൽകുമാർ, സി.പി.ഓ മാരായ രാജു, ഷൈജു, ഡെന്നി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സുനിലിനും, സുമേഷിനും ഷിച്ചു ഷാജിക്കും കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.