ജോലിക്ക് പോയപ്പോൾ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്തിൽ തോർത്ത്മുണ്ട് കുരുക്കി ; ബോധം പോയതോടെ മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിച്ചു : യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊടുമൺ: യുവതിയെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പ്ലാന്റേഷൻ ജീവനക്കാരിയായ ഏഴംകുളം സ്വദേശിനിക്കുനേരേയാണ് ആക്രമണം നടന്നത്. യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കൈതപറമ്പ് തരുവിനാൽ പുത്തൻവീട്ടിൽ ലാലു രാജനെ(40) പൊലീസ് പിടികൂടി.

യുവതിയും ലാലുവും പരിചയക്കാരാണ്. ബുധനാഴ്ച രാവിലെ യുവതി ജോലിക്ക് പോകുമ്പോൾ ലാലു ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യുവതി അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിച്ച് പോവുകയായിരുനന്ു. തുടർന്ന് ബോധംവീണ യുവതി നാട്ടുകാരോട് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട ലാലുവിനെ അടൂർ ഡിവൈ.എസ്പി. വിനോദിന്റെ നിർദേശപ്രകാരം കൊടുമൺ സിഐ. വിജയകുമാർ, എസ്‌ഐ.സജി, സിവിൽ പൊലീസ് ഓഫീസർമാരായ അൽസം, വിനീത്, അഭിജിത്, അജിത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.