കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; യുവാവ് റിമാൻഡിൽ : സംഭവം കണ്ണൂരിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: രാത്രി കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ് റിമാൻഡിൽ. ഭർത്താവിന്റെ ആക്രമണത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചെറുപുഴ ഭൂതാനത്തെ ഇടിക്കുളപ്പാറ ഷീമ(31)യ്ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. 15 തവണയാണ് ഇയാൾ യുവതിയെ കത്തികൊണ്ട് കുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ ഇവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷീമയുടെ ശരീരത്തിൽ പുറം ഭാഗത്തായി പതിനഞ്ചോളം കുത്തുകളുണ്ട്. ഇതിൽ രണ്ടുകുത്തുകൾ ആഴമുള്ളതാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ടൈൽസ് ജോലിക്കാരനായ ഭർത്താവ് എത്താത്തതിനെ തുടർന്ന് മകനോട് പഠിക്കാൻ പറഞ്ഞ ശേഷം മുറിക്കുള്ളിൽ കിടക്കുകയായിരുന്നു. അടച്ചിട്ടിരുന്ന വാതിൽ ചവിട്ടി പൊളിച്ചെത്തിയ ഭർത്താവ് തലങ്ങും വിലങ്ങും കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ഷീബ പറയുന്നത്.
മകന്റെ കരച്ചിൽ കേട്ട് അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെത്തിയാണ് ഭർത്താവിനെ പിടിച്ച് മാറ്റി തന്നെ ആശുപത്രിയിലെത്തിച്ചത്.
ഇതിന് മുൻപ് ഒരിക്കൽ ചെറുപുഴ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് ഭർത്താവിന് താക്കീത് ചെയ്തിരുന്നതായും ഷീമ പറഞ്ഞു. ഭർത്താവിന്റെ മദ്യപാനവും ശല്യങ്ങളും സഹിക്കാൻ പറ്റാതായപ്പോൾ ഇവർ തമ്മിൽ ഒരുവർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലിലൂടെയാണ് പിന്നീട് ഉപജീവനം നടത്തിയിരുന്നത്. ഇതിന് ശേഷം ഭർത്താവ് വീണ്ടും കൂടെക്കൂടിയെങ്കിലും ഭർത്താവിൽ നിന്നും ശല്യങ്ങൾ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.