video
play-sharp-fill

മകൻ വാങ്ങിവെച്ച മദ്യം അച്ഛൻ കുടിച്ചു ; തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റ് അച്ഛന് ദാരുണാന്ത്യം

മകൻ വാങ്ങിവെച്ച മദ്യം അച്ഛൻ കുടിച്ചു ; തർക്കത്തിനൊടുവിൽ മകന്റെ വെട്ടേറ്റ് അച്ഛന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. മകന്റെ വെട്ടേറ്റ് ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശിയായ ഭരതനാണ് മരിച്ചത്.

മകന്‍ വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയുളള
തര്‍ക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു. മകന്‍ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. ഗുരുതരമായി വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തുവരികെയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ വിഷ്ണുവിന് തലക്കും വെട്ടേറ്റു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഭരതന്‍ മരിച്ചത്. സംഭവത്തിൽ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു.