നടുറോഡിൽ വച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പാലായിൽ യുവതിയെ വെട്ടി റോഡരികിലിട്ട ശേഷം അക്രമി രക്ഷപെട്ടു
തേർഡ് ഐ ക്രൈം
പാലാ: നടുറോഡിലിട്ട് യുവതിയെ വടിവാളിന് വെട്ടിവീഴ്ത്തി അക്രമി. അതിരാവിലെ പരീക്ഷയ്ക്ക് പോകാനിറങ്ങിയ യുവതിയെയാണ് അക്രമി വെട്ടി വീഴ്ത്തിയത്. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26) നാണ് തലയ്ക്ക് പരിക്കേറ്റത്. പുലര്‍ച്ചെ വഴിയെ നടന്നു പോയ യുവതിയെയാണ് അക്രമി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
യുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടില്‍ നിന്നു രാവിലെ ഇറങ്ങി 150 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ മൊഴി.
വഴിയില്‍ പരിക്കേറ്റു കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പാലാ പൊലീസും ഡോഗ് സ്‌ക്വാഡ് അടക്കമുള്ളവരും സംഭവസ്ഥലത്തെത്തി പരീശോധന നടത്തി. കൂട്ടൂകാര്‍ക്കൊപ്പം പരീക്ഷയ്ക്ക് പോകാനിറങ്ങിയ തന്നെ ആരോ അടിച്ചുവെന്നാണ് യുവതിയും പൊലീസില്‍ നല്‍കിയ മൊഴി നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു.
പാലാ എസ്. എച്ച്. ഒ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുറുകുകയാണെന്ന് പൊലീസ് പറഞ്ഞു. എത്രയും വേഗം അക്രമിയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
അമ്മയും സഹോദരിയുമൊത്ത് സമീപകാലത്ത് വെള്ളിയേപ്പള്ളില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ടിന്റു. ഇവരുടെ പിതാവ് നേരത്തെ മരിച്ചു പോയിരുന്നു. എസ്. എച്ച്. ഓ സുനില്‍ തോമസ്, എസ്. ഐ. കെ. എസ്. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം