
പോലീസ്കാരൻ കടയിൽകയറി യുവാവിനെ കുത്തി
സ്വന്തം ലേഖകൻ
തൃശൂര്‍: പോലീസുകാരന്‍ കടയില്‍ കയറി യുവാവിനെ കുത്തിയതായി പരാതി. പൂമല മാങ്ങാപറമ്പില്‍ വീട്ടില്‍ ജീവ(31) നാണ് കൈയില്‍ കുത്തേറ്റത്.
ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് സ്‌റ്റേഷനിലെ സി.പി.ഒ. ഗൂരൂവായൂര്‍ പേരകം കാരയൂര്‍ തെക്കുംതുറ വീട്ടില്‍ പ്രചോദ് (42) ആണ് ആക്രമണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീവില്‍ വിദേശത്തായിരുന്ന പ്രചോദ് കഴിഞ്ഞയാഴ്‌ചയാണ് നാട്ടിലെത്തിയത്.
തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നു. ഇയാളുടെ ഭാര്യയും കുത്തേറ്റ ജീവനും സുഹൃത്തുക്കളാണ്. ഭാര്യയുമായുള്ള ബന്ധം തിരക്കാന്‍ ജീവന്‍ ജോലിയെടുക്കുന്ന കോലോത്തുംപാടത്തെ സര്‍വീസ് സെന്ററില്‍ പ്രചോദ് ചെന്നിരുന്നു.
കാണാതെ തിരിച്ചുപോകുമ്പോള്‍ റെഡിമെയ്‌ഡ് കടയില്‍ നില്‍ക്കുന്നതു കണ്ട് ആക്രമിക്കുകയായിരുന്നെന്നു പറയുന്നു.
കത്തി കൈകൊണ്ടു തടുത്തതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. സമീപത്തെ ചുമട്ടുതൊഴിലാളികളെത്തിയാണ് പ്രചോദിനെ കീഴ്‌പ്പെടുത്തിയത്. കസ്‌റ്റഡിയിലെടുത്ത ഇയാളെ ഡീ അഡിക്ഷന്‍ സെന്ററിലാക്കി.