video
play-sharp-fill

Friday, May 23, 2025
HomeCrimeബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതി പൊലീസ് കസ്റ്റഡിയിൽ ; പെൺകുട്ടിയുടെ ആരോഗ്യനില...

ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതി പൊലീസ് കസ്റ്റഡിയിൽ ; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: ബൈക്കിലെത്തി പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കേസിൽ പടമുഗൾ താണപാടം അമലിനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തെ തുടർന്ന് പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. എന്നാൽ കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം കാക്കനാട്ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്കു സമീപമാണ് യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. അത്താണി സ്വദേശിയായ പെൺകുട്ടിക്കാണ് കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലൂരിലുളള സ്വകാര്യ കോളജിൽ ഡിഫാം പഠനത്തോടൊപ്പം കഴിഞ്ഞ ജൂലൈ മുതൽ കാക്കനാട്ടെ ഡേ കെയർ സ്ഥാപനത്തിൽ വൈകുന്നേരം പാർട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു പെൺകുട്ടി. അമൽ വെൽഡിംഗ് ജോലിക്കാരനാണ്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ഉണ്ടായ സംഭവവികാസങ്ങളാണ് പ്രതിയെ ഈ കടുംകൈയ്ക്കു പ്രേരിപ്പിച്ചതെന്നാണു നിഗമനം.

ജോലിക്കു പോകുകയായിരുന്ന പെൺകുട്ടിയെ സ്വകാര്യ സ്ഥാപനത്തിനു സമീപം റോഡിൽ വച്ചാണ് ബൈക്കിലെത്തിയ അമൽ പിന്നിൽനിന്നു കത്തികൊണ്ടു കുത്തിയത്. കഴുത്തിനും വയറിനും നിരവധി കുത്തുകളേറ്റു. കരച്ചിൽ കേട്ടു പരിസരവാസികൾ എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ചു പ്രതി ഓടി രക്ഷപെടുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments