മദ്യപിക്കാൻ പണംനൽകിയില്ല ; അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം : വിളപ്പില്‍ശാലയില്‍ മദ്യപിക്കാൻ പണം നല്‍കാത്തതിന് തുടർന്ന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം.

video
play-sharp-fill

നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. സ്ഥിരമായി മനോജ്‌ അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി.

മനോജിന്‍റെ കൂടെയായിരുന്നു അമ്മയും  താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ പണം നല്‍കിയില്ല. പണം കിട്ടാതെ വന്നതോടെ രോഷാകുലനായ പ്രതി അമ്മയുടെ സാരിയില്‍ തീകൊളുത്തുകയായിരുന്നു. ബന്ധുക്കളെത്തിയാണ് രംഭയെ ആശുപത്രിയിലേക്ക് മാറ്റിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പൊലീസ് മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group