മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തു..! ബൈക്ക് യാത്രികനായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേര്‍ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ. വൈലൂര്‍ സ്വദേശി മംഗലാപുരം ഷംനാദ്, പഴകുറ്റി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അഖിൽ കൃഷ്ണനെയാണ് പ്രതികൾ പിന്തുടര്‍ന്ന് വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിലാണ് സംഭവം . അപകകരമായ രീതിയിൽ വാഹനമോടിച്ചതിന് പരാതിക്കാരനോടും മറ്റ് യാത്രക്കാരോടും രണ്ടംഗ സംഘം തട്ടിക്കയറിയിരുന്നു. വഴിമദ്യേ കാറിലിരുന്ന് മദ്യപിച്ച പ്രതികൾ പല വാഹനങ്ങളിലും ഇടിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ചാത്തന്നൂര്‍ സ്വദേശിയായ അഖിലിന്‍റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവ് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമക്കുറ്റം ചുമത്തിയാണ് പ്രതികളെ വടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.

സിസിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. പ്രതികളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.