video

00:00

പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു : യുവാവ് അറസ്റ്റില്‍, പ്രണയനൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണം എന്ന് പൊലീസ്

പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു : യുവാവ് അറസ്റ്റില്‍, പ്രണയനൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണം എന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

മൂന്നാറില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് സ്വദേശിയും ടിടിസി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ആല്‍വിന്‍ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാറിലെ ഗവണ്‍മെന്റ് ടിടിസി കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു വെട്ടേറ്റ പെണ്‍കുട്ടി. ഇന്നലെ വൈകീട്ടാണ് ആല്‍വിന്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന്, കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.