video
play-sharp-fill

അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തർക്കം;സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു ; ഗുരുതര  പരിക്കേറ്റ സഹോദരി ചികിത്സയിൽ

അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തർക്കം;സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു ; ഗുരുതര പരിക്കേറ്റ സഹോദരി ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.

തിരുവനന്തപുരം കല്ലറയിലാണ് സംഭവം. ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീലയ്ക്കാണ് (49) വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച വാക്കുതർക്കത്തിലാണ് ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.സംഭവത്തിൽ സഹോദരൻ സത്യനെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.