
കൊലപാതകശ്രമകേസിലെ പ്രതി ജാമ്യം എടുത്ത ശേഷം മുങ്ങി; കോടതിയില്‍ ഹാജരാകാതെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു; ഒടുവിൽ പത്തനംതിട്ട കോന്നി സ്വദേശിയായ പ്രതിയെ കുടുക്കി പൊലീസ്
കൊച്ചി: 2014 -ല്‍ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമകേസിലെ പ്രതി അറസ്റ്റില്‍. പത്തനട്ടംതിട്ട കോന്നി സ്വദേശി ഷിഹാബുദ്ദീന്‍ (38) നെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
2014 -ല്‍ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസ്സിലെ പ്രതിയാണ് ഇയാൾ. ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ചോറ്റാനിക്കര ഇന്‍സ്പെക്ടര്‍ കെ.പി.ജയപ്രസാദിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വോഷണത്തിലാണ് പ്രതി പിടിയിലായത്. പ്രത്യേക അന്വോഷണ സംഘത്തില്‍ എസ്ഐ എഎന്‍ സാജു, സീനിയര്‍ സി പി ഒ യോഹന്നാന്‍, സി പി ഒ സ്വരുണ്‍ പി സോമന്‍, എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0