video
play-sharp-fill

നാടൻപാട്ട് ഗാനമേളയ്ക്കിടെ സംഘർഷം ; കരുവാറ്റ സ്വദേശികളായ രണ്ടു യുവാക്കൾക്ക് കുത്തേറ്റു ; മൂന്നുപേർ പിടിയിൽ ; നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ യുവാക്കൾ ചികിത്സയിൽ

നാടൻപാട്ട് ഗാനമേളയ്ക്കിടെ സംഘർഷം ; കരുവാറ്റ സ്വദേശികളായ രണ്ടു യുവാക്കൾക്ക് കുത്തേറ്റു ; മൂന്നുപേർ പിടിയിൽ ; നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ യുവാക്കൾ ചികിത്സയിൽ

Spread the love

ഹരിപ്പാട്: ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടൻപാട്ട് ഗാനമേളക്കിടെ സംഘർഷം. കരുവാറ്റ സ്വദേശികളായ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കരുവാറ്റ ആശ്രമം ജംഗ്ഷനിലാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ബിപിൻ, സഹോദരനായ ബിജിലാൽ, ഇവരുടെ സുഹൃത്ത് ജിതിൻകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .