
പുതുപ്പള്ളിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു; റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനവും സ്വകാര്യ ബാങ്കിന്റെ എടിഎമ്മും അടിച്ചുതകർത്തു; കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും എടിഎമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കാലേബ്.എസ് (23), ഇയാളുടെ സഹോദരനായ ജോഷ്വാ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ പുതുപ്പള്ളി കൈതപ്പാലം ഭാഗത്തുള്ള ബാറിന് സമീപം വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇതിനുശേഷം ഇവർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനവും, സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മും അടിച്ചുതകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഈസ്റ്റ് പോലീസ് നടത്തിയ ശക്തമായ തിരച്ചിലിൽ ഇരുവരെയും വിവിധ സ്ഥലങ്ങളിൽനിന്നായി സാഹസികമായി പിടികൂടുകയായിരുന്നു.
ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ പ്രവീൺ പ്രകാശ്, മനോജ് കുമാർ കെ.എസ്, മനോജ് കുമാർ.ബി, എ.എസ്. ഐ പ്രദീപ്കുമാർ, സി.പി.ഓ മാരായ ലിബു ചെറിയാൻ, അനിക്കുട്ടൻ, കഹാർ, അജേഷ് ജോസഫ്, വിവേക്, ധനേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാലേബ് ഈസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ജോഷ്വാക്ക് ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു: പ്രാണരക്ഷാർത്ഥം തോട്ടിൽ ചാടിയ ഡ്രൈവർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് കുറവിലങ്ങാട് മോനിപ്പള്ളി സ്വദേശി; കുത്തിയത് വൈദ്യുതി മുടങ്ങിയ സമയത്ത്
സ്വന്തം ലേഖകൻ
മോനിപ്പള്ളി: മുൻ വൈരാഗ്യത്തെ തുടർന്ന് ടാക്‌സി ഡ്രൈവറായ യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. കുത്തേറ്റ് പ്രാണരക്ഷാർത്ഥം സമീപത്തെ തോട്ടിൽ ചാടിയ യുവാവ് വെള്ളത്തിൽ നിന്നു കരയ്‌ക്കെത്തിച്ചെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. കുറവിലങ്ങാട് മോനിപ്പള്ളി ചേറ്റുകുളം വെള്ളാമ്പാട്ട് ഗോപിയുടെ മകൻ സജികുമാറിനെ (40)യാണ് അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിലെ പ്രതിയായ ചേറ്റുകുളം സ്വദേശി ധനൂപിനെ (നമ്പോലൻ) രാത്രി വൈകി പൊലീസ് പിടികൂടി. പുല്ല് വെട്ട് തൊഴിലാളിയായ നമ്പോലൻ മുൻപ് മറ്റൊരാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ്.
ഉഴവൂരിൽ ഓട്ടോഡ്രൈവറായിരുന്ന സജി, ഇപ്പോൾ ചേറ്റുകുളം ഭാഗത്ത് ടാക്‌സ് ഓടിക്കുകയാണ്. ചേറ്റുകുളത്ത് ചീട്ടുകളിക്കുന്നതിനെച്ചൊല്ലി നേരത്തെ സജിയും, നമ്പോലനും തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കനത്ത മഴയ്ക്ക് ശേഷം വൈദ്യുതി മുടങ്ങിയ സമയത്തായിരുന്നു കത്തിക്കുത്ത് ഉണ്ടായത്. ഈ സമയത്ത് സജിയും നമ്പോലനും ചേറ്റുകുളം കവലയിൽ നേർക്കുനേർ എത്തി. ഇതോടെ നമ്പോലൻ സജിയെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. നിന്നെ കൊല്ലുമെടാ എന്ന ് ഭീഷണിപ്പെടുത്തി നമ്പോലൻ പാഞ്ഞെത്തിയതോടെ സജി ഓടി സമീപത്തെ ബ്രദേഴ്‌സ് ആട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബിന്റെ കെട്ടിടത്തിനുള്ളിലേയ്ക്ക് കയറി. കയ്യിൽ ഊരിപ്പിടിച്ച കത്തിയുമായി നമ്പോലനും പിന്നാലെ എത്തി. ബ്രദേഴ്‌സ് ക്ലബിനുള്ളിൽ വച്ച് നമ്പോലൻ സജിയെ കുത്തി വീഴ്ത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റത്തോടെ സജി നിലവിളിച്ചുകൊണ്ടു പുറത്തേയ്ക്ക് ഓടി. പ്രാണരക്ഷാർത്ഥം ഓടിയ സജി ചെന്നു ചാടിയത് സമീപത്തെ തോട്ടിലായിരുന്നു. കത്തിയുമായി അലറിവിളിച്ച് നമ്പോലനും ഓടിയെത്തി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ നമ്പോലൻ കത്തിയുമായി സമീപത്തെ വഴിയിലൂടെ ഓടിരക്ഷപെട്ടു. നാട്ടുകാർ ചേർന്ന് സജിയെ തോട്ടിൽ നിന്നും പുറത്തെടുത്തെങ്കിലും, മുറവിൽ ചെളികയറിയ സജി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേകൊല്ലപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് നമ്പോലനായി തിരച്ചിൽ നടത്തി. രാത്രി വൈകി ഇവിടുത്തെ ഒളി സങ്കേതത്തിൽ നിന്ന് പ്രതിയെ പിടികൂടി. സജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ടെ ഭാര്യ: സിനി (മൂവാറ്റുപുഴ). ഒൻപത് മാസം പ്രായമുള്ള മകളുണ്ട്.
എന്നാൽ, വൈദ്യുതി മുടങ്ങിയതിനാൽ സംഭവിച്ചത് എന്താണെന്ന് വ്യക്തതയില്ലെന്നാണ് നാട്ടുകാർ പൊലീസിനു നൽകിയ മൊഴി. സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.