video
play-sharp-fill

മിമിക്രിതാരം ലെനീഷിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിലെ പ്രതിയെ വാറ്റു ചാരായവുമായി പിടികൂടി: കൊലക്കേസ് പ്രതിയായ ശ്യാമിനെ വാറ്റുമായി പിടികൂടിയത് തൃക്കൊടിത്താനം പൊലീസ്

മിമിക്രിതാരം ലെനീഷിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിലെ പ്രതിയെ വാറ്റു ചാരായവുമായി പിടികൂടി: കൊലക്കേസ് പ്രതിയായ ശ്യാമിനെ വാറ്റുമായി പിടികൂടിയത് തൃക്കൊടിത്താനം പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തി ചാക്കിൽക്കെട്ടി പാമ്പാടിയിലെ റോഡരികിൽ തള്ളിയ കേസിലെ പ്രതിയെ വാറ്റു ചാരായവുമായി പൊലീസ് പിടികൂടി.

കേസിലെ പ്രധാന പ്രതിയായ മാമ്മൂട് ദൈവം പടി ഗോപാലശ്ശേരിൽ ശ്യാംകുമാറിനെയാണ്(39) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലിറ്റർ വാറ്റു ചാരായവും, ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇയാളിൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ചങ്ങനാശേരി തൃക്കൊടിത്താനം മേഖലകളിൽ വൻ തോതിൽ ചാരായം വാറ്റുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്നു, പൊലീസ് പ്രദേശത്ത് ദിവസങ്ങളോളമായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് ശ്യാംകുമാർ വാടകയ്ക്കു താമസിക്കുന്ന പായിപ്പാട്ടെ വീട്ടിൽ വ്യാജ വാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടർന്നു, പൊലീസ് സംഘം ഇയാളുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. ഇതോടെയാണ് വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അറസ്റ്റിന് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അജീബ് ഇ, എസ്.ഐ അശോക് കുമാർ, എസ്.ഐ ട്രെയിനി ജയകൃഷ്ണൻ.ടി.എസ്, എ.എസ്.ഐ രഞ്ജീവ് ദാസ്, അജിത്ത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോർജ്, സിന്ധു എന്നിവർ നേതൃത്വം നൽകി.

2013 നവംബർ 23 ന് ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല ലെനീഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോന്റെ (24)ന്റെ സഹായത്തോടെ ഇയാളുടെ ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.

പാമ്പാടി കുന്നേൽപ്പാലത്തിനു സമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ഇപ്പോൾ ഇയാൾ വാറ്റു ചാരായവുമായി പിടിയിലായത്.