കടലകടയുടെ പിന്നിൽ നിന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; ചില്ല് ഗ്ലാസ് ഉപയോഗിച്ച് കടയുടമയുടെ തലയ്ക്ക് അടിച്ചു; വധശ്രമ കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ.

അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം ഞൊങ്ങിണി കവല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മധു മകൻ മനു (24) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അതിരമ്പുഴ സെൻമേരിസ് പള്ളിയുടെ മൈതാനത്ത് പ്രവർത്തിച്ചുവന്നിരുന്ന കടല കടയുടെ പിന്നിൽ നിന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്ത കടല കച്ചവടം നടത്തിയിരുന്ന ഷിബുവിനെയാണ് ഇയാള്‍ ചില്ല് ഗ്ലാസ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോവുകയും പോലീസ് കോതനല്ലൂർ ഉള്ള ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് മുൻപും ഏറ്റുമാനൂർ സ്റ്റേഷനിൽ വധശ്രമത്തിന് കേസുകൾ നിലവിലുണ്ട്.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്. ഐ പ്രശോഭ് കെ.കെ, എ. എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ സജി പി.സി, പ്രവീൺ പി.നായർ, സെയ്ഫുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.