യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പ്രതി ഒളിവിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഒളിവിൽ.കണ്ണൻകുഴി താളത്തുപറമ്പിൽ പ്രീദീപ് (39) ആണ് മരിച്ചത്. കണ്ണൻകുഴി സ്വദേശീയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മിൽ വഴക്ക് ഉണ്ടായതിനെ തുടർന്ന് പ്രശ്‌നം പരിഹരിക്കുന്നതിനായി ഇരുവരെയും വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനെയാണ് കൊലപാതകം നടക്കുന്നത്. മരിച്ച പ്രദീപ് അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്ററാണ്. ജലനിധിക്കുള്ള വെള്ളം പമ്പ് ചെയ്തതിന് ശേഷം വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയിൽ വച്ചാണ് പ്രദീപിന് വെട്ടേറ്റത്. കണ്ണൻകുഴി പാലത്തിന് സമീപത്ത് വെച്ച് ഇന്ന് വെളുപ്പിന് 1.30 ഓടെ ഗീരീഷ് പ്രദീപിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദീപിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ  ഗിരീഷിനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.