കന്യാസ്ത്രീ മഠങ്ങളിലെ ക്രൂരനായ കൊലപാതകി കുറ്റക്കാരനെന്ന് കോടതി: ശിക്ഷ വ്യാഴാഴ്ച വിധിക്കും; സതീഷ് ബാബു എന്ന കൊടൂം ക്രിമിനിലിനെ കാത്തിരിക്കുന്നത് തൂക്ക് കയറോ..?; പ്രതിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും പേര് ഒന്നായ കേസിൽ വിധിയറിയാൻ ആശങ്കയോടെ ജനം

കന്യാസ്ത്രീ മഠങ്ങളിലെ ക്രൂരനായ കൊലപാതകി കുറ്റക്കാരനെന്ന് കോടതി: ശിക്ഷ വ്യാഴാഴ്ച വിധിക്കും; സതീഷ് ബാബു എന്ന കൊടൂം ക്രിമിനിലിനെ കാത്തിരിക്കുന്നത് തൂക്ക് കയറോ..?; പ്രതിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും പേര് ഒന്നായ കേസിൽ വിധിയറിയാൻ ആശങ്കയോടെ ജനം

തേർഡ് ഐ ബ്യൂറോ

പാലാ: കന്യാസ്ത്രീ മഠങ്ങളിൽ കയറിയിറങ്ങി പ്രായമേറിയ കന്യാസ്ത്രീകളെ കൊലപ്പെടുത്തുന്ന കേസിലെ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി. പാലാ നഗരമധ്യത്തിൽ ലിസ്യൂ കോൺവന്റിൽ കന്യാസ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ അതിക്രൂരനായ കാസർകോട് സ്വദേശിയായ പ്രതി സതീഷ് ബാബുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കേസിൽ ഇയാൾക്ക് തൂക്കുകയർ ലഭിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. 21 കേസുകളാണ് സതീഷ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നു വർഷത്തിനിടെ വിചാരണ പൂർത്തിയാക്കിയ ഒരേ ഒരു കേസിൽ മാത്രമാണ് സതീഷ് ബാബുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. പാലായിലെ മറ്റൊരു കോൺവന്റിൽ മോഷണം നടത്തിയ കേസിലാണ് നേരത്തെ സതീഷ് ബാബുവിനെ ശിക്ഷിച്ചിരിക്കുന്നത്. പാലാ അഡീഷണൾ ജില്ലാ സെഷൻസ് ജഡ്ജി കെ.കമലേഷാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
പാലാ കർമ്മലീത്താ മഠാംഗമായ ലിസ്യു കോൺവന്റിൽ അമലയെ കൊലപ്പെടുത്തിയ കേസിലാണ് പാലാ അഡീഷണൽ സെഷൻസ് കോടതി, സതീഷ് ബാബുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. പാലായിലെ തന്നെ മറ്റൊരു കോൺവന്റിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സതീഷ് ബാബു ഇപ്പോൾ പൂജപ്പുര സെന്റർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിലെ മുറിയിൽ വച്ച് കന്യാസ്ത്രീയെ സതീഷ് ബാബു തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ചേറ്റുതോട് തിരുഹൃദയ മഠത്തിലെ കന്യാസ്ത്രീ ജോസ് മരിയ(83)യയെ കൊലപ്പെടുത്തിയതും താനാണെന്ന്് പ്രതി സമ്മതിച്ചിരുന്നു. സിസ്റ്റർ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചരമാസത്തിനുശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം നടത്തിയിരുന്നു. പാലാ കത്തീഡ്രൽ സെമിത്തേരിയിൽ അടക്കം ചെയ്ത മൃതേദഹം ഉച്ചയ്ക്ക് 12ന് ആർഡിഒ, പോലീസ് സർജൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മാർട്ട നടത്തിയത്. 2015 ഏപ്രിൽ 17നായിരുന്നു സിസ്റ്റർ ജോസ് മരിയയെ മഠത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മുറിയിൽ തട്ടിവീണ് ഉണ്ടായ പരിക്കിൽ മരിച്ചതാണെന്നായിരുന്നു മഠം അധികൃതർ കരുതിയത്. ഇതേത്തുടർന്ന് സംഭവം പോലീസിൽ അറിയിച്ചിരുന്നില്ല. പാലാ ലിസ്യു കർമ്മലിത്താ കോൺവെന്റിലെ കന്യാസ്ത്രീ അമല കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി സതീഷ് ബാബു, പോലീസ് ചോദ്യം ചെയ്തതോടെ സിസ്റ്റർ ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് സമ്മതിച്ചത്.
കേസിലെ പ്രതിയുടെ അതേ പേര് തന്നെയായിരുന്നു അന്നുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കും എന്നത് കേസിൽ ഏറെ കൗതുകമായിരുന്നു. അന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയായിരുന്നു, ഡിവൈ.എസ്.പി ഡി.എസ് സുനീഷ ബാബുവും പ്രതി സതീഷ് ബാബു
വും. എസ്.പിയുടെയും ഡിവൈഎസ്പിയുടെയും പ്രതിയുടെയും പേര് ഒന്നായത് അന്ന് കേസിൽ ഏറെ കൗതുകം സൃഷ്ടിച്ചിരുന്നു. പാലാ സിഐ ആയിരുന്ന ബാബു സെബാസ്റ്റ്യനും, എ്‌സ്.ഐ ബിൻസ് ജോസഫും കേസിൽ ഏറെ നിർണ്ണായകമായ തെളിവുകൾ ശേഖരിച്ചിരുന്നു.
കേസിന്റെ വിചാരണയിൽ ഇതുവരെ 65 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. കൂടാതെ 87 രേഖകളും, 20 തൊണ്ടിമുതലും പരിശോധിച്ചാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, ഭവനഭേദനം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് സതീഷിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ മോഷണം, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളിൽ നിന്നും ഇയാളെ ഒഴിവാക്കി.
്അതിനിടെ വിചാരണവേളയിൽ കോടതിയിൽ എന്തെങ്കിലും അറിയിക്കാനുണ്ടോ എന്ന ചോദ്യത്തിന് തനിക്കെതിരെയുള്ള പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് സതീഷ് ആരോപിച്ചു.