തെള്ളകത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കണ്ണൂരിലെ ബന്ധുവീട്ടിൽ വിളിച്ചറിയിച്ചു: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കമ്പിവടിയ്ക്കു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം; കൊലപാതകം കുടുംബ കലഹത്തെ തുടർന്ന്

തെള്ളകത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കണ്ണൂരിലെ ബന്ധുവീട്ടിൽ വിളിച്ചറിയിച്ചു: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കമ്പിവടിയ്ക്കു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം; കൊലപാതകം കുടുംബ കലഹത്തെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും രാത്രിയിൽ ജില്ലയിൽ ദുരന്തം. തെള്ളകത്ത് കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാരിത്താസ് നെടുമലക്കുന്നേൽ മേരി(49)യെയാണ് ഭർത്താവ് ടോമി തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ടോമി കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞെത്തിയ ഏറ്റുമാനൂർ പൊലീസ് ടോമിയെ പിന്നീട് കസ്റ്റഡിയിൽ എടുത്തു.

ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വാർക്കപ്പണിക്കാരനായിരുന്നു ടോമി. ഇന്നലെ ജോലികൾക്കു ശേഷം രാത്രി വൈകിയാണ് ടോമി വീട്ടിലെത്തിയത്. നേരത്തെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കു തർക്കവും, കുടുംബ കലഹവും നിലനിന്നിരുന്നു. ഞായറാഴ്ച വീട്ടിലെത്തിയ ഇരുവരും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. പിന്നീട്, കമ്പിവടി ഉപയോഗിച്ച് ടോമി മേരിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയെ അടിച്ചു വീഴ്ത്തിയ ശേഷം ടോമി ആദ്യം വിവരം അറിയിച്ചത് കണ്ണൂരിലുള്ള സഹോജരനെയായിരുന്നു. ഇദ്ദേഹം തെള്ളകത്തുള്ള അയൽവാസികളെ വിവരം അറിയച്ച് അന്വേഷിക്കണമെന്ന പറഞ്ഞതിനെ തുടർന്ന് ഇവർ ടോമിയുടെ വീട്ടിലെത്തിയപ്പോൾ മേരി രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അയൽവാസികൾ വിവരം അറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ സി.ഐ പി.ആർ.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

തുടർന്നു, ടോമിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ആശുപത്രിയിലേയ്ക്കു മാറ്റി. മാനസികാസ്ഥ്യം കാണിക്കുന്ന ടോമി പൊലീസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേയ്ക്കു മാറ്റും. ഇവിടെ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.