
സ്വന്തം ലേഖകന്‍
ബാലരാമപുരം: മാനസിക വിഭ്രാന്തിയുള്ള മകള്‍ അമ്മയെ വെട്ടിക്കൊന്നു. മൊട്ടമൂട്, കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) യാണ് മരിച്ചത്. മകള്‍ ലീല വീട്ടിനുള്ളില്‍ വെച്ച് അന്നമ്മയുടെ തലയില്‍ വെട്ടിയ ശേഷം വീടിന് പുറത്തെ വഴിയില്‍ കൊണ്ടിട്ട് കരിയില കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. തല ഭാഗീകമായി കത്തിനശിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ട് മണിക്കാണ് സംഭവം. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ പരിസര വാസികള്‍ തീ കെടുത്തിയെങ്കിലും അന്നമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മക്കളുള്ള അന്നമ്മ മാനസിക രോഗിയായ മകള്‍ ലീലയ്‌ക്കൊപ്പമായിരുന്നു താമസം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group