മാന്നാനം ചാത്തുണ്ണിപ്പാറയിൽ പതിനാറുകാർ തമ്മിൽ കഞ്ചാവ് ലഹരിയിൽ ഏറ്റുമുട്ടി; വയറിന് കുത്തേറ്റ പതിനാറുകാരന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ; സുഹൃത്തിനെ കുത്തിയതിനു കേസ്

Spread the love

ക്രൈം ഡെസ്‌ക്

മാന്നാനം: കോട്ടയം മെഡിക്കൽ കോളേജിനു സമീപം മാന്നാനം ചാത്തുണ്ണിപ്പാറയിൽ പതിനാറുകാരായ വിദ്യാർത്ഥി സംഘം ഏറ്റുമുട്ടി. കഞ്ചാവിന്റെ ലഹരിയിൽ ഏറ്റുമുട്ടിയ കുട്ടികളിൽ ഒരാൾ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആഴത്തിൽ വയറ്റിൽ കുത്തേറ്റ പതിനാറുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി.

ആർപ്പൂക്കര വില്ലൂന്നി, മാന്നാനം ഭാഗത്ത് താമസിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലാണ് മാന്നാനം ചാത്തുണ്ണിപ്പാറ ഭാഗത്ത് ഏറ്റുമുട്ടിയത്. അക്രമത്തിനിരയായ വിദ്യാർത്ഥികളും പ്രതികളും കഞ്ചാവിന്റെ ലഹരിയിലായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. വീട്ടിൽ നിന്നും ചൂണ്ടയിടാനെന്ന പേരിലാണ് വിദ്യാർത്ഥി സംഘം പുറത്തിറങ്ങിയത്. തുടർന്നാണ്, ഇവർ ചാത്തുണ്ണിപ്പാറ ഭാഗത്ത് ഒത്തുകൂടിയത്. തുടർന്നു, സംഘത്തിലെ ഒരാൾ മറ്റൊരാളുടെ ഇരട്ടപ്പേരു വിളിച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്നു കയ്യിലിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കുത്തേറ്റ പതിനാറുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഈ കുട്ടിയുടെ വയറ്റിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയ്ക്കാണ് കുത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.