video
play-sharp-fill
നിരന്തരം യുവതിയ്ക്ക് അശ്ലീല സന്ദേശം: നടൻ മുരളി മോഹൻ വെട്ടിൽ; വെട്ടിലായത് യുവതിയ്ക്ക് അയച്ച വാട്‌സ്അപ്പ് അശ്ലീല സന്ദേശങ്ങൾ പുറത്തായതോടെ

നിരന്തരം യുവതിയ്ക്ക് അശ്ലീല സന്ദേശം: നടൻ മുരളി മോഹൻ വെട്ടിൽ; വെട്ടിലായത് യുവതിയ്ക്ക് അയച്ച വാട്‌സ്അപ്പ് അശ്ലീല സന്ദേശങ്ങൾ പുറത്തായതോടെ

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിലെ മീടു വിവാദങ്ങൾ അടക്കം സജീവമായി നിൽക്കുന്ന കാലത്ത് വിവാദത്തിൽ കുടുങ്ങി സിനിമാ സീരിയൽ താരം. സിനിമകളിലും സീരിയലുകളിലും സജീവമായ താരം മുരളി മോഹനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ച് കുടുക്കിലായിരിക്കുന്നത്.

മുരളി മോഹന്റെത് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി ആരോപണവുമായി രംഗത്ത് വന്നത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി,. ഇതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി നടൻ രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയോട് വാട്‌സാപ്പിൽ വരാൻ ആവശ്യപ്പെട്ട് നമ്പർ അയച്ചു കൊടുത്തും, ശബ്ദസന്ദേശങ്ങൾ അയച്ചതും ആയ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് നടന്റെ ഫേക്ക് അക്കൗണ്ട് ആകും എന്ന് കരുതണ്ട, വോയിസ് ഉണ്ട്, രണ്ട് അക്കൗണ്ടുകളും അയാൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും യുവതി കുറിക്കുന്നു.

താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. മുരളി മോഹന്റെ യഥാർത്ഥ അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ അക്കൗണ്ടിൽ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടും അശ്വതി കമന്റിന് മറുപടിയായി നൽകിയിട്ടുണ്ട്.

ആരോപണത്തിന് മറുപടിയുമായി മുരളി മോഹനും രംഗത്തുവന്നു. ആ സന്ദേശങ്ങൾ താൻ തന്നെയാണ് അയച്ചത്. ഈ വാർത്തകൾ വതോടെ നിരവധി കോളുകൾ വരുന്നുണ്ട്. പക്ഷെ വിളിക്കുന്നവർ തന്നെ പറയുന്നുണ്ട് സാറിന്റെ ഭാഗത്ത് തെറ്റുകൾ ഇല്ലെന്ന്. കാരണം അവർ ഷൈൻ ചെയ്യാൻ മാത്രമാണ് അത് ചെയ്തത്. തനിക്ക് അതിന്റെ ആവശ്യമില്ലെന്നും മുരളി മോഹൻ പ്രതികരിച്ചു.

മെസഞ്ചറിൽ ഒരുപാട് മെസേജുകൾ വരാറുണ്ട്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തിൽ തുടങ്ങി വീട്ടിൽ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്ന മെസേജുകൾ വരെ. അതിനാൽ വാട്‌സ്ആപ്പിൽ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കാറുള്ളത്. വ്യാജൻമാരെയും ശരിക്കുള്ളവരെയും കണ്ടെത്തുക പ്രയാസമാണ്.

വ്യാജൻ ആണോ എന്ന് അറിയാൻ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്പർ ചോദിച്ചത്. ആ ചാറ്റ് കണ്ടാൽ തന്നെ മനസിലാകും ഒരു അശ്ലീല വാക്കുകളും പോയിട്ടില്ല അതിനാൽ തന്റെ ഭാഗത്ത് തെറ്റില്ലെന്നും. ഷൈൻ ചെയ്യാൻ മാത്രമാണത്. നമ്പർ ഇല്ലാതെ താൻ ആരോടും സംസാരിക്കുക പോലുമില്ല എന്നാണ് മുരളി മോഹൻ പറയുന്നത്.

സിരീയലുകളിൽ അച്ഛൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് മുരളി മോഹൻ. ദിലീപ് ചിത്രം റോമിയോയിൽ മുരളി അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.