video
play-sharp-fill

കൊച്ചു കുട്ടികളുടെ ചെവിയിലും മൂക്കിലും വണ്ട് കയറുന്നത് നിത്യ സംഭവം ; കാഞ്ഞിരപ്പള്ളിയിൽ മുപ്ലി വണ്ടുകളുടെ ശല്യം അതിരൂക്ഷം ; സത്വര നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് നിവേദനം നൽകി പൊതുപ്രവർത്തകനായ എൻ.എ. വഹാബ്

കൊച്ചു കുട്ടികളുടെ ചെവിയിലും മൂക്കിലും വണ്ട് കയറുന്നത് നിത്യ സംഭവം ; കാഞ്ഞിരപ്പള്ളിയിൽ മുപ്ലി വണ്ടുകളുടെ ശല്യം അതിരൂക്ഷം ; സത്വര നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് നിവേദനം നൽകി പൊതുപ്രവർത്തകനായ എൻ.എ. വഹാബ്

Spread the love

കാഞ്ഞിരപ്പള്ളി : മുപ്ലി വണ്ടുകളുടെ ശല്യം ജനജീവിതം ദുസഹമാക്കുന്നു.” ലൈ പ്രോപ്സ് കോർട്ടി കോളിഡ് ” എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഷഡ്പ ദയിനത്തിൽപ്പെട്ട കറുത്ത വണ്ടുകളാണ് പഞ്ചായത്തിലെ വിവിധ സ്ഥ‌ലങ്ങളിൽ ക്രമാതീതമായി പെരുകിയത്.

സന്ധ്യയായതോടെ വൈദ്യുതി ബൾബുകളുടെ പ്രകാശം ഉള്ളിടത്തേയ്ക്ക് വണ്ടുകൾ കൂട്ടമായാണെത്തുന്നത്. ഇതുമൂലം ഭക്ഷണം കഴിക്കുന്നതിനോ, കിടന്നുറ ങ്ങുന്നതിനോ സാധിക്കുന്നില്ല. കൊച്ചു കുട്ടികളുടെ ചെവിയിലും മൂക്കിലും വണ്ട് കയറുന്നത്നിത്യസംഭവമാണ്. തടിയിൽ നിർമിച്ച വീടുകളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്.

അടുത്ത കാലത്തായി കോൺക്രീറ്റ് വീടുകളിലും വണ്ടുകളുടെ ശല്യം അതിരൂക്ഷമായി കണ്ടുവരുന്നത്. സന്ധ്യയാകുന്നതോടെ വീടുകളിൽ ലൈറ്റ് അണച്ചാണ് നാട്ടുകാർ വണ്ടുകളിൽ നിന്നും രക്ഷനേടുന്നത്.
വീടുകളിൽ വലിയ പാത്രങ്ങളിൽ വെള്ളം തിളപ്പിച്ച ശേഷം കൂട്ടത്തോടെ ഇവയെ വാരിയിട്ട് നശിപ്പിക്കുകയാണ്. ചാക്കിൽ കെട്ടി ദൂരെ സ്ഥലങ്ങളിൽ വാഹനത്തിൽ കൊണ്ടുപോയി കളയുന്നതും പതിവാണ്. റബർത്തോട്ടങ്ങളിൽ വീണ lഴുകുന്ന ഇലകൾക്കിടയിലാണ് പകൽസ മയത്ത് വണ്ട് കഴിച്ചുകൂട്ടുന്നത്. വീടിനുള്ളിൽ കയറിയ വണ്ടുകൾ പലകകൾക്കി ടയിലും ചുവരുകൾക്കിടയിലും കൂട്ടം കൂട്ടമായി ഒളിച്ചിരിക്കും. രാത്രിയാകുന്നതോടെ കൂട്ടമായി വെളിച്ചമുള്ള സ്‌ഥലത്തെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബർത്തോട്ടങ്ങളിൽ തുരിശ് ഉപയോഗിച്ച് സ്പ്രേ ചെയ്യുന്ന സമയങ്ങളിൽ ഇവയുടെ ശല്യം തീരെ കുറവായിരുന്നു. തോട്ടങ്ങളിലെ തുരിശ് പ്രയോഗം നിലച്ചതോടെയാണ് ശല്യം അതിരൂക്ഷമായത്. വേനൽമഴ ആരംഭിച്ചതോടയാണ് വണ്ടുകളും പെരുകിയത്.

റബർ ബോർഡിൻ്റെയും കൃഷി ആരോഗ്യ വകുപ്പുകളുടെയും ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സത്വര നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എൻ.എ. വഹാബ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കൃഷിമന്ത്രി, റബർ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകി.