പത്ത് വര്‍ഷത്തിനിടെ ഇത്തവണ മൂന്നാറില്‍ പെയ്തത് റെക്കോര്‍ഡ് മഴ; ജൂണ്‍ മാസത്തില്‍ പെയ്തിറങ്ങിയത് 137. 69 സെന്റിമീറ്റര്‍

Spread the love

മൂന്നാര്‍: പത്തു വര്‍ഷത്തിനിടെ ഇത്തവണ മേയ്, ജൂണ്‍ മാസങ്ങളില്‍ ഇടുക്കി മൂന്നാറില്‍ പെയ്തത് റെക്കോര്‍ഡ് മഴ.

ഈ വര്‍ഷം മേയ് മാസത്തില്‍ 117.25 സെന്റിമീറ്ററും ജൂണില്‍ 137. 69 സെന്റിമീറ്റര്‍ മഴയുമാണ് ലഭിച്ചത്.
ഈ വര്‍ഷം ഏറ്റവുമധികം മഴ പെയ്തത് മേയ് 25നും (18.28 സെന്റിമീറ്റര്‍) ജൂണ്‍ 10നും (15.64 സെന്റിമീറ്റര്‍) ആണ്.

കഴിഞ്ഞ 9 വര്‍ഷം മേയ് മാസത്തില്‍ ശരാശരി 27.17 സെന്റിമീറ്ററും ജൂണില്‍ ശരാശരി 58.25 സെന്റിമീറ്ററും മഴയാണ് മൂന്നാറില്‍ പെയ്തത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ 270.89 സെന്റിമീറ്റര്‍ മഴ പെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 121.55 സെന്റിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 2015 ലാണ് ഇതിനു മുന്‍പ് ഏറ്റവുമധികം (171.8 സെന്റിമീറ്റര്‍) മഴ ലഭിച്ചത്.

പശ്ചിമഘട്ടത്തിലെ പടിഞ്ഞാറന്‍ പകുതി പ്രദേശങ്ങളായ കല്ലാര്‍, കടലാര്‍, നയമക്കാട്, ഇരവികുളം, രാജമല എന്നിവിടങ്ങളിലാണ് ഇത്തവണ ഏറ്റവുമധികം മഴ പെയ്തത്.