ഒന്നര വര്‍ഷമായി മൂന്നാറില്‍; അതിഥി തൊളിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി; മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഒടുവിൽ പിടിയില്‍

Spread the love

മൂന്നാ‍‍‍ർ: ബോംബ് സ്ഫോടനത്തില്‍ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിലെ മൂന്നാറില്‍ പിടിയില്‍.

ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ദിനബു ആണ് പിടിയിലായത്. കൊച്ചി, റാഞ്ചി യുണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥർ മൂന്നാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഝാർഖണ്ഡില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഇയാള്‍ ഗൂഢാർവിള എസ്റ്റേറ്റില്‍ ജോലി ചെയ്യുകയായിരുന്നു.

എൻഐഎ സംഘത്തിന്റെ അന്വേഷണത്തിനിടയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാറില്‍ നിന്ന് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റില്‍ നിന്നുമാണ് പ്രതിയെ എൻഐഎ സംഘം പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനില്‍ സുരക്ഷയില്‍ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്.