മൂന്നാറിൽ ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന് മുകളിൽ മണ്ണിടിഞ്ഞുവീണു; വരും മണിക്കൂറുകളിലും ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യത
ഇടുക്കി: മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോഴിക്കോട്ടുനിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. പത്തു പേരും സുരക്ഷിതരാണ്. കൂട്ടത്തിലുള്ള ഒരാൾ വാഹനത്തിൽ കുടുങ്ങിയെന്നാണ് ഇവർ പറയുന്നത്. റോഡിൽനിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലർ വീണത്. തിരച്ചിൽ തുടരുന്നു.
മാട്ടുപ്പെട്ടി റോഡിൽ ഗതാഗതം തടസപ്പെട്ടു. മൂന്നാറിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ്. വട്ടവട വഴിയുള്ള ഗതാഗതം കളക്ടർ നിരോധിച്ചു. വരും മണിക്കൂറുകളിലും ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Third Eye News Live
0
Tags :