video
play-sharp-fill

മൂന്നാറില്‍ കുട്ടിയാനകള്‍ തുടര്‍ച്ചയായി മരണപ്പെടുന്നു; പത്ത്  ദിവസത്തിനിടെ  ചെരിഞ്ഞത് മൂന്ന് കുട്ടിയാനകൾ; ഹെര്‍പിസ് രോഗബാധയെന്ന് സംശയം

മൂന്നാറില്‍ കുട്ടിയാനകള്‍ തുടര്‍ച്ചയായി മരണപ്പെടുന്നു; പത്ത് ദിവസത്തിനിടെ ചെരിഞ്ഞത് മൂന്ന് കുട്ടിയാനകൾ; ഹെര്‍പിസ് രോഗബാധയെന്ന് സംശയം

Spread the love

സ്വന്തം ലേഖിക

മൂന്നാർ: മൂന്നാറില്‍ തുടര്‍ച്ചയായി കുട്ടിയാനകൾ മരണപ്പെടുന്നു.

കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകളാണ് ചെരിഞ്ഞത്. തുടര്‍ച്ചയായി മരണപ്പെടുന്നതിന് പിന്നില്‍ രോഗബാധയെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെര്‍പിസ് രോഗബാധയായിരിക്കാം കാരണമെന്നാണ് പ്രഥമിക നിഗമനം.
മാട്ടുപെട്ടി മേഖലയിലാണ് ഇത്തവണ രോഗബാധ സംശയിക്കുന്നത്.

2017ലും 2018ലും മൂന്നാറില്‍ അടുത്തടുത്ത ദിവസങ്ങളില്‍ കുട്ടിയാനകള്‍ ചരിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു മരണത്തിന് ശേഷം വന്‍ ആനക്കൂട്ടം ചരിഞ്ഞ കുട്ടിയാനയ്‌ക്ക് ചുറ്റും കൂടി നിന്ന സംഭവം ഏറെ വാര്‍ത്താ ശ്രദ്ധയും നേടിയിരുന്നു.

അന്ന് കുണ്ടള സാന്‍ഡോസ് മേഖലയിലാണ് ആനക്കുട്ടി ചരിഞ്ഞത്. ഏറെ പണിപ്പെട്ടാണ് വനംവകുപ്പിന് ആനക്കുട്ടിയുടെ ശരീരം പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ സാധിച്ചത്.

മൂന്നാറിലും പരിസരത്തും ആനക്കൂട്ടം ധാരാളമായി കാടിറങ്ങി ടൗണിലും പരിസരത്തും എത്തുന്നതിന്റെ ഭീതി നിലനില്‍ക്കുന്നതിനിടെയാണ് ആനകള്‍ക്കിടയിലെ രോഗബാധയും വനംവകുപ്പിനെ വലയ്‌ക്കുന്നത്.