ചെയര്‍മാനടക്കം മുന്നണിമാറ്റത്തിനായി ആവശ്യം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയെ വേരോടെ പിടിച്ചുനിര്‍ത്തിയത് റോഷി അഗസ്റ്റിനാണെന്നും സിപിഐഎമ്മിന്റെ പിന്‍ബലമാണ് അതിന് കാരണമായതെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്:പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നു.

Spread the love

ഇടുക്കി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തെ എതിർത്തത് മന്ത്രി റോഷി അഗസ്റ്റിനെന്ന് സ്ഥിരീകരിച്ച്‌ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്.
ശരിയായ നിലപാടെടുക്കാൻ റോഷി അഗസ്റ്റിന് പിൻബലം നല്‍കിയത് സിപിഐഎം എന്നും സി വി വർഗീസ് പറഞ്ഞു. പാർട്ടി കമ്മിറ്റിയില്‍ സി വി വർഗീസ് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നു.

video
play-sharp-fill

കേരള കോണ്‍ഗ്രസിൻ്റെ മുന്നണിമാറ്റം തടയാനായത് രാഷ്ട്രീയ വിജയമെന്ന് സിവി വർഗീസ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനടക്കം മുന്നണിമാറ്റത്തിനായി ആവശ്യം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയെ വേരോടെ പിടിച്ചുനിര്‍ത്തിയത് റോഷി അഗസ്റ്റിനാണെന്നും സിപിഐഎമ്മിന്റെ പിന്‍ബലമാണ് അതിന് കാരണമായതെന്നുമാണ് സിവി വര്‍ഗീസ് പറഞ്ഞത്.

റോഷി അഗസ്റ്റിനെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന വികാരത്തിലേക്ക് സഖാക്കളെത്തിയിട്ടുണ്ടെന്ന് സിവി വർഗീസ് പറഞ്ഞു . അത്തരം തീരുമാനവുമായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി മുന്നോട്ടു പോകുമ്പോള്‍ അതിനെതിരെ ചിലർ‌ നില്‍ക്കുന്നുണ്ടെന്നും സിവി വർഗീസ് സൂചിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ളവർ മൂലമറ്റത്തെ ചിലരാണെന്നും അവരെ പിന്നീട് കാണാം എന്നും ശബ്ദരേഖയില്‍ സി വി വർഗീസ് പറയുന്നുണ്ട്.