കത്തിച്ചുവെച്ച കര്‍പ്പൂരത്തില്‍ നിന്നും തീ പടര്‍ന്ന് കട കത്തി നശിച്ചു; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സ്വന്തം ലേഖിക
മൂന്നാർ: രാത്രിയിൽ കട അടക്കാൻ നേരം കത്തിച്ചുവച്ച കര്‍പ്പൂരത്തില്‍ നിന്ന് കടയിലെ സാധനങ്ങളിലേക്ക് തീ പടര്‍ന്ന് കട കത്തി നശിച്ചു.
ചൊവ്വാഴ്ച രാത്രിയിൽ 9ന് മൂന്നാര്‍ ടൗണിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സംഭവം. മാര്‍ക്കറ്റിനുള്ളിലെ പച്ചക്കറി വ്യാപാരിയായ മൂന്നാര്‍ സ്വദേശി ബാലമുരുകന്റെ കടയ്ക്കാണ് തീപിടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട അടച്ച് പോകുന്നതിനു മുൻപ് ബാലമുരുകൻ ഭഗവാന്റെ ചിത്രത്തിനു മുൻപില്‍ കർപ്പൂരം കത്തിച്ചു വച്ചിരുന്നു. അതിൽ നിന്നാണ് മറ്റ് സാധനങ്ങളിലേക്ക് തീ പടര്‍ന്നത്. പൂട്ടിയിട്ടിരുന്ന മാര്‍ക്കറ്റില്‍നിന്നു പുക ഉയരുന്നതു കണ്ട് ടൗണിലെ മറ്റു കടക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് തുറന്നു തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
രാത്രി 9 മണിക്ക് മാര്‍ക്കറ്റിനുള്ളില്‍നിന്നു പുകയുയരുന്നതു കണ്ട വഴിയാത്രക്കാരും മറ്റു വ്യാപാരികളുമാണ് വിവരം കമ്പനി അധികൃതരെ അറിയിച്ചത്. കെഡിഎച്ച്‌പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് ആണിത്. 100ലധികം പച്ചക്കറി, പലചരക്ക് കടകളാണ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്.