കോട്ടയം മുണ്ടക്കയം സ്വദേശി കുവൈറ്റിൽ നിര്യാതനായി; അന്ത്യം രോഗബാധിതനായി ചികിത്സയിലിരിക്കെ

Spread the love

കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം വേലനിലം നെന്മണി വെച്ചൂർ വീട്ടില്‍ ജോർജ് വർഗീസ് (56) കുവൈത്തില്‍ നിര്യാതനായി.

video
play-sharp-fill

രോഗ ബാധിതനായി സബാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിംഗ് സർവീസ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു.

കുവൈത്ത് അമീരി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ജോളി ജോസഫ് ആണ് ഭാര്യ. മക്കള്‍: മഹിമ, മേഘ. മൃതദേഹം വെള്ളിയാഴ്ച സബാഹ് ആശുപത്രി മോർച്ചറിയില്‍ പൊതുദർശനത്തിനു വെക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഒ.ഐ.സി.സി കെയർ ടീം നേതൃത്വത്തില്‍ നടന്നുവരുന്നു