
45 വർഷം പഴക്കമുള്ള ചോർന്ന് ഒലിക്കുന്ന വീട്, ലൈഫ് മിഷനും കയ്യൊഴിഞ്ഞു: ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന വീട്ടിൽ ഭീതിയോടെ ശശിയും കുടുംബവും
മുണ്ടക്കയം :എല്ലാവരും മഴക്കായി കാത്തിരിക്കുമ്പോൾ ഒരോ മഴക്കാറ് കാണുമ്പോഴും മഴയത്ത് ചോർന്ന് ഒലിക്കുന്ന നാല്പത്തഞ്ച് വർഷം പഴക്കമുളള വീട് നിലം പൊത്തുമേ എന്ന ഭീതിയിൽ കഴിയുകയാണ് വേലനിലം സിവ്യൂ കവല പുത്തൽ പുരയ്ക്കൽ പി.കെ. ശശിയും കുംടുംബവും. കൂലി പണിക്കാരനായ ശശിയും തൊണ്ണൂറ് വയസുകാരിയായ മാതാവ് മീനാക്ഷിയമ്മയും ശശിയുടെ ഭാര്യ അമ്പിളിയും ,പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൾ ശ്രേയയും ,ഏഴാം ക്ലാസ് വിദ്യാർത്ഥി സജ്ഞയും അടങ്ങുന്നതാണ് കുംടുംബം.
ഒരു ബൈക്ക് അപകടത്തിൽ കാലിനു പരിക്കേറ്റ കൂലി പണിക്കാരനായ ശശി മൂന്ന് മാസമായി ജോലിക്ക് പോകാൻ സാധിക്കുന്നില്ല. 2023 ലെ മഴക്കാലത്ത് വീടിൻ്റ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിലേക്ക് നിലം പതിച്ചിരുന്നു. വായ്പ മേടിച്ചും പണം പലിശക്ക് എടുത്തുമാണ് ഇവർ സംരക്ഷണ ഭിത്തി പുനർ നിർമിച്ചത്. നാൽപത്തിയഞ്ച് വർഷത്തിലധികം പഴക്കമുള്ള ചോർന്ന് ഒലിക്കുന്ന വീടായിരുന്നിട്ടും ലൈഫ് മിഷനിൽ രണ്ട് പ്രാവശ്യം അപേക്ഷ നല്കിയിട്ടും വീട് ലഭിച്ചില്ല.
ശശി അക്കൗണ്ട് നമ്പർ :ശശി പി.കെ.S
Whatsapp Group 1 | Whatsapp Group 2 |Telegram Group

BI കൂട്ടിക്കൽ:57049871550
IFSC CoDE: SBlR O000131
ഫോൺ നമ്പർ :9544247374