
കോട്ടയം : മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികളെ വെട്ടിയത് അയൽവാസിയായ കൊച്ചുമോൻ എന്ന ആളെന്നു ദമ്പതികൾ. ആരോപണവിധേയനായ കൊച്ചുമോനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.അയല്വക്ക തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന.
മുണ്ടക്കയം പുഞ്ചവയല്‍ 504 കണ്ടംകേരി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് രാവിലെ 9.30 ഓടെ അയല്‍വാസിയുടെ വെട്ടേറ്റത്. കുളിക്കാനായി പോകുന്നവഴി അയല്‍വാസിയായ കൊച്ചുമോൻ ആക്രമിക്കുകയായിരുന്നുവെന്നാണ് ദമ്ബതികള്‍ പോലീസിനു മൊഴി നല്‍കിയത്. തോമസിനെ തലയിലും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്.
ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുണ്ടക്കയത്തെയും കാഞ്ഞിരപ്പള്ളിയിലെയും സ്വകാര്യആശുപത്രികളില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


