ജലജീവന്‍ കുടിവെള്ള പദ്ധതി: മുണ്ടക്കയം വട്ടക്കാവിലെ ജലസംഭരണിയുടെ നിർമ്മാണം ആരംഭിച്ചു

Spread the love

 

മുണ്ടക്കയം: വട്ടക്കാവിൽ ജല സംഭരണിയുടെ നിർമ്മാണം ആരംഭിച്ചു. ജല ജീവന്‍ പദ്ധതിയുടെ നിർമ്മാണം വിഭജിച്ച് വിവിധ തലങ്ങളിലായിട്ടാണ് പണി പുരോഗമിക്കുകയാണ്. 173 കോടി രൂപയാണ് ആകെ ചിലവാകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളും, ഗ്രാമപഞ്ചായത്തും, ഗുണഭോക്താക്കളിൽ നിന്നുമുള്ള വിഹിതവും ചേർത്താണ് പദ്ധതി.

 

മൂരി കയത്ത് നിർമ്മിക്കുന്ന ചെക്ക് ഡാമിൽ നിന്നും വെള്ളം പമ്പ് ചെയ്തു അമരാവതി പത്തേക്കറിലെ ഒരേക്കറോളം വരുന്ന സ്ഥലത്തെ മൂന്നുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽ ജലം ശേഖരിക്കും. തുടർന്ന് സിയോൺ കുന്ന്, പുലിക്കുന്ന്, വരിക്കാനി, ചെളിക്കുഴി, പറത്താനം, ആഴംമല, ചെറുമല എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിച്ചാണ് മുണ്ടക്കയം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും വെള്ളം വിതരണം ചെയ്യുന്നത്.

 

രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വട്ടക്കാവിലെ ജലസംഭരണിയുടെ നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് സർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group