മുണ്ടക്കയം ചോലത്തടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

മുണ്ടക്കയം: പൂഞ്ഞാർ ചോലത്തടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.

മലപ്പുറത്തു നിന്നും തേക്കടിയ്ക്ക് വന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റു തകർത്ത് താഴേയ്ക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 കെ വി ലൈൻ അടക്കം തകർന്നു വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.